A1

Showing posts with label Malayalam. Show all posts
Showing posts with label Malayalam. Show all posts

ഇന്ത്യന്‍ കമ്പനി ഏറ്റെടുക്കാന്‍ ഫെയ്‌സ്ബുക്ക് നീക്കം


ലോകത്തെ നമ്പര്‍ വണ്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫെയ്‌സ്ബുക്ക് ആദ്യമായി ഒരു ഇന്ത്യന്‍ കമ്പനിയെ ഏറ്റെടുക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.

ബാംഗ്ലൂര്‍ കേന്ദ്രമായി അടുത്തയിടെ സ്ഥാപിതമായ 'ലിറ്റില്‍ ഐ ലാബ്‌സി'നെ ( Little Eye Labs ) സ്വന്തമാക്കാനാണ് ഫെയ്‌സ്ബുക്ക് നീക്കമെന്ന്, ബിസിനസ് സ്റ്റാന്‍ഡേര്‍ഡിന്റെ റിപ്പോര്‍ട്ട് പറയുന്നു.

ബാഗ്ലൂര്‍ കമ്പനിയുമായുള്ള ഫെയ്‌സ്ബുക്കിന്റെ ചര്‍ച്ച പുരോഗമിക്കുകയാണെന്നും, ഏതാനും ആഴ്ച്ചകള്‍ക്കകം തീരുമാനം പ്രഖ്യാപിച്ചേക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ , ഇരുകമ്പനികളും ഇതുസംബന്ധിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.


ഇന്ത്യയില്‍നിന്ന് ഫെയ്‌സ്ബുക്ക് നടത്തുന്ന ആദ്യ ഏറ്റെടുക്കലാകും ഇത്. അതുപോലെ തന്നെ, 'എം ആന്‍ഡ് എ കണക്ട് പ്രോഗ്രാം' വഴി 'ഇന്ത്യന്‍ സോഫ്റ്റ്‌വേര്‍ പ്രോഡക്ട്‌സ് ഇന്‍ഡസ്ട്രി റൗണ്ട്‌ടേബിളി' ( iSpirt) ന്റെ കാര്‍മികത്വത്തില്‍ നടക്കുന്ന ആദ്യ വില്‍പ്പനയും ഇതായിരിക്കും.

താത്പര്യമുള്ള ഇന്ത്യന്‍ ഐടി കമ്പനികളെ വിദേശത്തുള്ളവര്‍ക്ക് ഏറ്റെടുക്കാന്‍ സൗകര്യം ചെയ്തുകൊടുക്കാനായി രൂപപ്പെട്ട സംവിധാനമാണ് iSpirt.

മൊബൈല്‍ ആപ്പുകള്‍ ഡെവലപ്പ് ചെയ്യുന്നവര്‍ക്കും, പരിശോധകര്‍ക്കും ആവശ്യമായ മൊബൈല്‍ ആപ്പ് വിശകലന സോഫ്റ്റ്‌വേറുകള്‍ രൂപപ്പെടുന്ന കമ്പനിയാണ് ലിറ്റില്‍ ഐ ലാബ്‌സ്.

ആപ്പിള്‍ കമ്പനിയില്‍ മുമ്പ് പ്രവര്‍ത്തിച്ചിട്ടുള്ള ഗിരിധര്‍ മൂര്‍ത്തി, ഐബിഎമ്മിലും എച്ച്പിയിലും പ്രവര്‍ത്തിച്ചിട്ടുള്ള കുമാര്‍ രംഗരാജന്‍ , കാന്‍പൂര്‍ ഐഐടിയിലെ മുന്‍ വിദ്യാര്‍ഥി സത്യം കന്‍ഡുല, ഐബിഎമ്മിലും യാഹൂവിലും പ്രവര്‍ത്തിച്ചിട്ടുള്ള ലക്ഷ്മണ്‍ കക്കിരാല എന്നിവര്‍ ചേര്‍ന്ന് 2012 മെയില്‍ ബാഗ്ലൂര്‍ കേന്ദ്രമായി തുടങ്ങിയ കമ്പനിയാണ് ലിറ്റില്‍ ഐ ലാബ്‌സ്. കുമാര്‍ രംഗരാജനാണ് കമ്പനിയുടെ ഇപ്പോഴത്തെ സിഇഒ.

സൈക്കിള്‍ സവാരി നടത്തൂ വായു ശുധീകരിക്കൂ..!


പുകയും പൊടിയും മൂടി മലിനമായ അന്തരീക്ഷമാണ് മിക്ക നഗരങ്ങളിലും. ബൈക്കിലും സൈക്കിളിലും സഞ്ചരിക്കുന്നവരാണ് മലിനീകരണം കൂടുതല്‍ ഏല്‍ക്കേണ്ടി വരിക. എന്നാല്‍ , നിങ്ങളുടെ സൈക്കിളിന് മലിനവായു ശുദ്ധീകരിക്കാന്‍ കഴിയുമെന്ന് വന്നാലോ! സൈക്കിള്‍ യാത്ര പരിസ്ഥിതി സംരക്ഷണത്തിന് കൂടുതല്‍ ഉപാധിയാകുമെങ്കിലോ!

ഇതൊരു തമാശ ചോദ്യമല്ല. ഒരുപക്ഷേ, നാളെ വിപണിയിലെത്തിയേക്കാവുന്ന ആശയമാണ്. അന്തരീക്ഷവായു ശുദ്ധീകരിക്കുന്ന ബൈക്കുകള്‍ സാധ്യമാണെന്ന് ബാങ്കോക്ക് കേന്ദ്രമായുള്ള ഒരുസംഘം പറയുന്നു. അവര്‍ മുന്നോട്ടുവെച്ച മാതൃകയ്ക്ക് 'റെഡ് ഡോട്ട്' അവാര്‍ഡും ലഭിച്ചിരിക്കുന്നു.

ബാങ്കോക്ക് ആസ്ഥാനമായുള്ള 'ലൈറ്റ്‌ഫോഗ് ക്രിയേറ്റീവ് ആന്‍ഡ് ഡിസൈനി' ( Lightfog Creative and Design ) ലെ എഞ്ചിനിയര്‍മാരും ഡിസൈനര്‍മാരുമാണ്, വായൂ ശുദ്ധീകരിക്കുന്ന സൈക്കിളിന്റെ ഡിസൈന്‍ രൂപപ്പെടുത്തിയത്. ട്രാഫിക്കേറിയ വീഥികളിലൂടെ സഞ്ചരിക്കുമ്പോള്‍ സൈക്കിള്‍ വായു ശുദ്ധീകരിക്കും.

പുതിയ ആശയമുപയോഗിച്ചുള്ള സൈക്കിളിന്റെ ആദ്യരൂപം ഇനിയും നിര്‍മിച്ചിട്ടില്ല. സംഘം മുന്നോട്ടുവെച്ച ഡിസൈന്‍ അനുസരിച്ച്, സൈക്കിള്‍ ഓടുന്ന വേളയില്‍ ഹാന്‍ഡില്‍ ബാറുകള്‍ക്കിടയിലുള്ള ഫില്‍റ്റര്‍ വഴിയാണ് വായൂ ശുദ്ധീകരിക്കപ്പെടുക.

മാത്രമല്ല, ഇലകള്‍പോലെ പ്രവര്‍ത്തിക്കുന്നതാണ് സൈക്കിളിന്റെ ഫ്രെയിം. അത് സൂര്യപ്രകാശത്തെ ഊര്‍ജമാക്കി മാറ്റി ഒരു ഫ്യുവല്‍ ബാറ്ററി പ്രവര്‍ത്തിപ്പിക്കും. ആ പ്രവര്‍ത്തനത്തിന്റെ ഉപോത്പന്നമായി ശുദ്ധമായ ഓക്‌സിജന്‍ പുറത്തുവരും.

'സൈക്കിളോടിക്കുന്നത് പൊതുവെ ട്രാഫിക് ജാമുകള്‍ കുറയ്ക്കും. എന്നാല്‍ , മലനീകരണം കുറയ്ക്കുക വഴി കൂടുതല്‍ മൂല്യം സൈക്കിളോടിക്കുന്നതിന് ലഭ്യമാക്കാനാണ് ഞങ്ങളാഗ്രഹിക്കുന്നത്' - ക്രിയേറ്റീവ് ഡയറക്ടര്‍ സിലവാറ്റ് വിക്രകുള്‍ പറഞ്ഞു.

Share Button